Connect with us

Kerala

കെഎസ്ആര്‍ടിസിയിലെ കൂട്ട പരിച്ചുവിടല്‍ ഇന്ന് ; 3,862 എം പാനല്‍ ജീവനക്കാര്‍ തെരുവിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇന്ന് 3,862 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടും. പിരിച്ചുവിടലിനെത്തുടര്‍ന്ന് പലയിടത്തും കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. അതേ സമയം സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ച് തിരികെ വിളിച്ചിട്ടുണ്ട്. അതേ സമയം എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

വര്‍ങ്ങളായി ജോലിയെടുക്കുന്ന തങ്ങള്‍ക്കായി മാനേജ്‌മെന്റ് കോടതിയില്‍ കാര്യമായ വാദമുന്നയിച്ചില്ലെന്ന് പരാതി എം പാനല്‍ ജീവനക്കാര്‍ക്കിടയിലുണ്ട്. പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇവരുടെ നീക്കം. പിസ് സി പട്ടികയിലുള്ള 4051 ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങും. ഇവരുടെ നിയമനം കെഎസ്ആര്‍ടിസിക്ക് കനത്ത ഭാരമാകുമെന്ന വിലയിരുത്തലുണ്ട്.