Connect with us

Techno

ആമസോണ്‍ ഫ്രീ ഷിപ്പിംഗ് ചാര്‍ജ് 18 മുതല്‍

Published

|

Last Updated

ഉപഭോക്താക്കള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ആമസോണ്‍; ഫ്രീ ഷിപ്പിംഗ് ചാര്‍ജ് ഡിസംബര്‍ 18 മുതല്‍. ക്രിസ്മസിനായി എത്തുന്ന പ്രൊഡക്ടുകള്‍ക്കാണ് ഫ്രീ ഷിപ്പിംഗ് ചാര്‍ജ് ലഭ്യമാകുക. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കായി കിസ്മസ് രാത്രി വരെ നീണ്ട് നില്‍ക്കുന്ന രണ്ട് മണിക്കൂര്‍ ഫ്രീ ഡെലിവറിയുണ്ട്. ഏതാണ്ട് 30 നഗരങ്ങള്‍ ആമസോണ്‍ അള്‍ട്രാ പ്രൈം ഡെലിവറി സംവിധാനം ഉപയോഗിച്ചു വരുന്നു. നിലവില്‍ അമേരിക്കയില്‍ ഏതാണ്ട് 10,000 നഗരങ്ങള്‍ ഈ സംവിധാനം ഉപയോഗിക്കുന്നു. ആമസോണ്‍ അള്‍ട്രാ പ്രൈമില്‍ വേഗതയേറിയ ഡെലിവറി സിസ്റ്റം, ഫ്രീ ഷിപ്പിംഗ്, കൂടാതെ വേഗതയേറിയ പല ഡെലിവറി ഓപ്ഷന്‍സും പരീക്ഷിക്കുന്നുണ്ടെന്ന് ആമസോണ്‍ പ്രൈം വി.പി സേം സിമ്പയ് അഭിപ്രായപ്പെട്ടു.

കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകളില്‍ ഒന്നാണ് പ്രൈം, വിശ്വസ്തരായ ഉപയോക്താക്കളുണ്ടാക്കാന്‍ സഹായിക്കുന്നതും, കമ്പനിയുടെ നിലനില്‍പ് എല്ലാം ഇത് മുഖേനയാണ്. മറ്റേത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെക്കാളും ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ആമസോണിനെയാണ്.

119 ഡോളര്‍ അടക്കുന്നവര്‍ക്ക് ഫ്രീ ഷിപ്പിംഗ്, സൗജന്യമായി പാട്ട് കേള്‍ക്കുവാനും ടി.വി പരിപാടികള്‍ കാണാനും സാധിക്കും. കൂടാതെ ആ ദിവസം തന്നെ ഏതാണ്ട് 2 ബില്യണ്‍ ഉത്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിഞ്ഞു. വേഗതയേറിയ ഡെലിവെറിയാണ് ഈ റെക്കോര്‍ഡ് വില്പനയ്ക്ക് തുടക്കം കുറിച്ചത്. ഈയിടെയായി ഫ്‌ലിപ്കാര്‍ട്ടിന്റെ വില്പന റെക്കോര്‍ഡ് ആമസോണ്‍ കടത്തിവെട്ടിയിരുന്നു. ആമസോണ്‍ വ്യാഴാഴ്ച്ച അറിയിച്ച ഷിപ്പിംഗ് തീയതികള്‍ :
ഡിസംബര്‍ 18: സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.
ഡിസംബര്‍ 22: രണ്ട് ദിവസത്തെ ഷിപ്പിംഗിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.
ഡിസംബര്‍ 23: ഒരു ദിവസത്തെ ഷിപ്പിങ്ങിന്റെ അവസാന തീയതി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.
ഡിസംബര്‍ 24: അന്നത്തെ ദിവസത്തെ അവസാന ഡെലിവറി ,പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.
ഡിസംബര്‍ 24: രണ്ട് മണിക്കൂറത്തെ ഡെലിവറി, പ്രൈം അംഗങ്ങള്‍ക്ക് സൗജന്യം.

Latest