സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) വിപണിയില്‍

Posted on: December 16, 2018 4:39 pm | Last updated: December 20, 2018 at 9:41 pm


കണ്‍വേര്‍ട്ടബിള്‍ ലാപ്ടോപ്പ് ശ്രേണിയിലേക്ക് പുത്തന്‍ നോട്ട്ബുക്കിനെ അവതരിപ്പിച്ച് സാംസംഗ്. നോട്ട്ബുക്ക് 9 പെന്‍ (2019) എഡിഷനാണ് വിപണിയിലെത്തിച്ചത്. പുത്തന്‍ ഫീച്ചറുകളുമായി അപ്ഡേറ്റ് ചെയ്തതാണ് എസ് പെന്‍ സംവിധാനമുള്ള പുത്തന്‍ മോഡലല്‍. ബാറ്ററി ഭാഗത്തും മാറ്റങ്ങളുണ്ട്. വലിയ സ്‌ക്രീന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി 15 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) മോഡലിലുള്ളത്. വിന്‍ഡോസ് 10 ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തനം.

വില സംബന്ധിച്ച വിവരങ്ങള്‍ സാംസംഗ് ഇതുവരെ പുറത്തിവിട്ടിട്ടില്ല. ഡിസംബര്‍ 14 മുതല്‍ നോട്ട്ബുക്ക് സൗത്ത് കൊറിയന്‍ വിപണിയില്‍ ലഭ്യമായി. 2019 ആദ്യത്തോടെ തന്നെ ബ്രസീല്‍, ചൈന, ഹോങ്കോങ്, യു.എസ് വിപണിയില്‍ മോഡല്‍ ലഭ്യമായിത്തുടങ്ങും.

മോഡലിനെ വ്യത്യസ്തനാക്കുന്നത് ഓള്‍ മെറ്റല്‍ അലുമിനീയം ഫ്രെയിമാണ്. ഓഷ്യന്‍ ബ്ലൂ, പ്ലാറ്റിനം വൈറ്റ് നിറഭേദങ്ങളില്‍ നോട്ട്ബുക്ക് ലഭിക്കും. മുന്‍ മോഡലിനെ അപേക്ഷിച്ച് എസ് പെന്‍ രണ്ടിരട്ടി മികവു പുലര്‍ത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.


3.3, 15 ഇഞ്ച് വേരിയന്റുകളിലാണ് സാംസംഗ് നോട്ട്ബുക്ക് 9 പെന്‍ (2019) മോഡല്‍ പുറത്തിറക്കാന്‍ പോകുന്നത്. ഇരു മോഡലുകളുടെ ഡിസ്പ്ലേയും ഫുള്‍ എച്ച്.ഡിയാണ്. ഇന്റലിന്റെ 8ആം ജനറേഷന്‍ ഐ7 പ്രോസസ്സര്‍ നോട്ട്ബുക്കിനെ കരുത്തനാക്കുന്നു. യു.എച്ച്.ഡി ഗ്രാഫിക്സ്/എന്‍വിഡിയ ജീഫോഴ്സ് എം.എക്സ്150(2ജി.ബി), 16 ജി.ബി LPDDR3 റാം, 512 ജി.ബി എസ്.എസ്.ഡി എന്നിവയാണ് മറ്റു സവിശേഷതകള്‍.

യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, ഹെഡ്ഫോണ്‍ മാക്ക് കോമ്പോ ജാക്ക്, മൈക്രോ എസ്.ഡി കോമ്പോ ജാക്ക്. മൂന്നു തണ്ടര്‍ബോള്‍ട്ട് പോര്‍ട്ട് എന്നിവ കണക്ടീവിറ്റി സംവിധാനങ്ങളാണ്. ജിഗാബിറ്റ് 2X2 വൈഫൈ 802.11 സംവിധാനമുണ്ട്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എച്ച്.ഡി. ആര്‍ മുന്‍ ഫേസിംഗ് ക്യാമറ, തണ്ടര്‍ ആംപ് ഓഡിയോ സംവിധാനത്തോടു കൂടിയ ഇരട്ട എ.കെ.ജി സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. ബില്‍ട്ട് ഇന്‍ എസ് പെന്‍, ബാക്ക്ലിറ്റ് കീബോര്‍ഡ് എന്നിവ മോഡലിനെ വ്യത്യസ്തമാക്കുന്നു.

Buy : Samsung Notebook 9 Pro NP940X3M-K01US 13.3 Touch Screen Laptop, Intel Core i7-7500U up to 3.5GHz, 8GB DDR4, 256GB SSD, Backlit K

13.3 ഇഞ്ച് മോഡലിന്റെ ഡൈമെന്‍ഷന്‍ 307.9X206.2X14.9-15.9 മില്ലീമീറ്ററാണ്. 15 ഇഞ്ച് വേരിയന്റിന് 347.9X229X16.9 മില്ലീമീറ്റര്‍ ഡൈമെന്‍ഷനുണ്ട്. 1.12 കിലോഗ്രാമാണ് 13.3 ഇഞ്ച് വേരിയന്റിന്റെ ഭാരം. 15 ഇഞ്ച് മോഡലിന് 1.56 കിലോഗ്രാമുണ്ട്. ഇരു മോഡലുകളിലും അലുമിനീയം ഷെല്ലാണ് ബോഡി. അതിവേഗ ചാര്‍ജിംഗ് സംവിധാനവും മോഡലിലുണ്ട്.