വാര്‍ത്ത ചാനല്‍ അവതാരക ഫ്ളാറ്റില്‍നിന്നും വീണ് മരിച്ച നിലയില്‍

Posted on: December 15, 2018 11:14 am | Last updated: December 15, 2018 at 1:44 pm

നോയിഡ: വാര്‍ത്ത ചാനല്‍ അവതാരകയെ ഫ്ളാറ്റില്‍നിന്നും
വീണ് മരിച്ചനിലയില്‍ കണ്ടെത്തി. സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്ത അവതാരകയായ രാധിക കൗശിക് ആണ് ഫ്ളാറ്റിന്റെ
നാലാം നിലയില്‍നിന്നും വീണ് മരിച്ചത്. ഇവര്‍ മദ്യ ലഹറിയില്‍ ബാല്‍ക്കണിയില്‍നിന്നും തെന്നി താഴോട്ട് വീഴുകയായിരുന്നുവെന്നാണ് സൂചന. പുലര്‍ച്ചെ മൂന്നോടെയാണ് അപകടം.

സംഭവ സമയം സഹപ്രവര്‍ത്തകനും ഫഌറ്റിലുണ്ടായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന. ഇവിടെനിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. താന്‍ ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്ന് സഹപ്രവര്‍ത്തകന്‍ പോലീസിന് മൊഴി നല്‍കി. സെക്യൂരിറ്റി ജീവനക്കാരനാണ് അപകടം പോലീസിനെ അറിയിക്കുന്നത്. സഹപ്രവര്‍ത്കനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.