മേഘാലയയില്‍ 13 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Posted on: December 15, 2018 10:09 am | Last updated: December 15, 2018 at 12:11 pm

ഗുവാഹത്തി: മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സമീപത്തെ നദിയില്‍നിന്നുള്ള വെള്ളം ഖനിക്കുള്ളില്‍ നിറഞ്ഞിട്ടുണ്ട്. മണ്ണും ചെളിയും നിറഞ്ഞ വെള്ളത്താല്‍ കാഴ്ച വ്യക്തമാകാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ 70 അടിയോളം വെള്ളമുണ്ട് ഖനിക്കുള്ളില്‍.

ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ ഒരാഴ്ച മുമ്പാണ് ഖനനം തുടങ്ങിയത്. ഇത് അനധിക്യതമായാണ് നടന്നുവന്നിരുന്നത്. സംഭവത്തില്‍ ഖനി ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്. ഖനിയില്‍ കുടുങ്ങിയവരില്‍ മൂന്ന് പേര്‍ മേഘാലയക്കാരും മറ്റുള്ളവര്‍ അസം സ്വദേശികളുമാണ്.