ചരമം: വൈ പി മുഹമ്മദലി ഹാജി

Posted on: December 15, 2018 7:21 am | Last updated: December 15, 2018 at 9:33 am

എടവണ്ണപ്പാറ: കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഉപാധ്യക്ഷനും ദാറുൽ അമാൻ കോളേജ് വൈസ് പ്രസിഡണ്ടും എടവണ്ണപ്പാറയിലെ ആദ്യകാല സംഘടനാ പ്രവർത്തകനുമായ വൈ. പി മുഹമ്മദലി ഹാജി (62) നിര്യാതനായി.
ശനിയാഴ്ച പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
സംഘടനാ പ്രവർത്തനങ്ങളുടെ ചാലക ശക്തിയായി പ്രവർത്തിച്ച വൈ. പി മുഹമ്മദലി ഹാജി ജലാലിയ ഹയർസെക്കൻഡറി സ്കൂൾ ട്രഷററായിരുന്നു. വൈ.പി. ട്രാവൽസ് ഉടമയായിരുന്ന ഇദ്ധേഹം എടവണ്ണപ്പാറ വ്യാപാരിവ്യവസായി ഏകോപനസമിതി വൈസ് പ്രസിഡണ്ടുമായിരുന്നു.

കേരള മുസ്ലിം ജമാഅത്ത് പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വെള്ളിയാഴ്ച രാത്രി 9മണിക്ക് എടവണ്ണപ്പാറ മസ്ജിദ് നജാത്തിൽ പങ്കെടുത്തിരുന്നു.

രണ്ടു ഭാര്യമാരുണ്ട്.

നഫീസ
മക്കൾ: സൈഫുന്നീസ , അബ്ദുനിസാർ , അർഷാദ് ,ഷഫീഖ്‌ അനസ് .
മരുമകൻ : ഫൈസൽ .

രണ്ടാമത്തെ ഭാര്യ.

റംല കിഴുപറമ്പ്
മക്കൾ: റബീഉദ്ദീൻ
മിസ് ത്വഹ് മോൻ
ജനാസ നമസ്ക്കാരം കൊളമ്പലം ജുമാ മസ്ജിദിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.