സി ബി ഐക്കു കുറ്റപത്രം സമര്‍പ്പിക്കാനായില്ല; ധബോല്‍ക്കര്‍ വധക്കേസ് പ്രതികള്‍ക്കു ജാമ്യം

Posted on: December 14, 2018 10:35 pm | Last updated: December 14, 2018 at 10:35 pm

മുംബൈ: ആക്ടിവിസ്റ്റ് നരേന്ദ്ര ധബോല്‍ക്കറിനെ വെടിവെച്ചു കൊന്ന കേസിലെ മൂന്നു പ്രതികള്‍ക്ക് പൂനെ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചു. അമോല്‍ കാലെ, രാജേഷ് ബംഗെര, അമിത് ദെഗ്വെകര്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. കേസന്വേഷിക്കുന്ന സി ബി ഐ നിശ്ചതി കാലാവധിക്കുള്ളില്‍ ഇവര്‍ക്കെതിരായ കുറ്റപത്രം ഫയല്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് ജാമ്യമനുവദിച്ചത്.

മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ്, യുക്തിവാദി ഗോവിന്ദ് പന്‍സാരെ, കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി എന്നിവരെ വധിച്ച കേസിലും പ്രതികളാണ് മൂവരും. 2013 ആഗസ്റ്റ് 20നാണ് പ്രഭാത നടത്തത്തിനിടെ ധബോല്‍ക്കറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.