Connect with us

National

മോദിയുടെ വിദേശയാത്രാ ചെലവ് 2000 കോടി കവിഞ്ഞു; സന്ദര്‍ശിച്ചത് 92 രാജ്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രാ ചെലവ് രണ്ടായിരം കോടി രൂപ കവിഞ്ഞുവെന്ന് രേഖകള്‍. രാജ്യസഭയില്‍ സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏതൊക്കെ മന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് മറുപടിയില്‍ പറയുന്നില്ല.

2015 ജൂണിലാണ് മോദി ആദ്യമായിവിദേശയാത്ര ചെയ്യുന്നത്. ഭൂട്ടാനിലേക്കായിരുന്നു അന്ന് പറന്നത്. കഴിഞ്ഞ നവംബര്‍ 28ന് അര്‍ജന്റീനയിലേക്ക് പോയതാണ് ഏറ്റവും അവസാനമായ യാത്ര. ആകെ നടത്തിയത് 48 വിദേശ യാത്രകളാണ്. ചില രാജ്യങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചതുള്‍പ്പെടെ 92 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2014 മുതല്‍ ഇതുവരെ വിമാന പരിപാലന ചിലവിനത്തില്‍ 423.88 കോടി രൂപ ചിലവഴിച്ചു. വിമാനത്തിന്റെ കൂലിയിനത്തില്‍ 42.01 കോടിയും ചിലവിട്ടു. ഹോട്ട്‌ലൈന്‍ സംവിധാനത്തിന് ആദ്യ മൂന്ന് വര്‍ഷം 9.12 കോടി രൂപയാണ് ചിലവിട്ടത്. ബാക്കിയുള്ള കാലയളവിലെ കണക്ക് ലഭ്യമായിട്ടില്ല. മൊത്തം 2021 കോടിരൂപാണ് വിദേശയാത്രകള്‍ക്കായി ചിലവഴിച്ചിരിക്കുന്നത്.

Latest