Kerala
പരിശീലനത്തിന് അനുവദിക്കാതെ കൈയേറ്റം ചെയ്തു; ഗോകുലം എഫ്‌സിക്കെതിരെ പരാതിയുമായി റിയല്‍ കശ്മീര്‍ എഫ്‌സി

കോഴിക്കോട്: ഐ ലീഗ് മത്സരത്തിനെത്തിയ റിയല്‍ കശ്മീര്‍ എഫ്‌സിയെ കോഴിക്കോട് കോര്‍പ്പറേഷന്‍ മൈതാനത്ത് പരിശീലനത്തിന് അനുവദിച്ചില്ലെന്നും കൈയേറ്റം ചെയ്തുവെന്നും പരാതി. ഗോകുകം എഫ്‌സിക്കെതിരെയാണ് ആരോപണം. നാളെ് ഗോകുലവും കശ്മീര്‍ എഫ്‌സിയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളുണ്ടായിരിക്കുന്നത്.
കശ്മീര്‍ എഫ്‌സിക്ക് കോര്‍പ്പറേഷന്‍ മൈതാനിയില്‍ പരിശീലനം നടത്തുന്നതിന് സമയം നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ത്താലിനെത്തുടര്‍ന്ന് വാഹനം എത്താന്‍ വൈകിയെന്നും അതിനാല്‍ സമയത്തിനെത്താന്‍ കഴിഞ്ഞില്ലെന്നും കശ്മീര്‍ എഫ്‌സി സ്റ്റേഡിയത്തിന് മുന്നിലെത്തി പരാതി പറഞ്ഞു. എന്നാല്‍ പരാതി പരിഗണിക്കാതെ തങ്ങളെ പരിശീലനത്തിന് അനുവദിക്കാതെ പുറത്താക്കിയെന്നും കൈയേറ്റം ചെയ്തുവെന്നും കശ്മീര്‍ എഫ്‌സി ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രചിരിക്കുകയും ചെയ്തു. കശ്മീര്‍ എഫ്‌സി നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും അവരുടെ സുരക്ഷക്ക് ്അധിക്യതര്‍ ഇടപെടണമെന്നും കാണിച്ച് ഒമര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തു. അതേ സമയം കശ്മീര്‍ എഫ്‌സി അംഗങ്ങള്‍ തങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫ് അടക്കമുള്ളവരെ മര്‍ദിച്ചതായി ഗോകുലം എഫ്‌സിയും ആരോപിച്ചു.