Connect with us

National

ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഉച്ചക്ക് 1.35ന് ഹൈദരാബാദില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കെ സി ആര്‍ തെലങ്കാന മുഖ്യമന്ത്രിയാകുന്നത്. മന്ത്രിയായി മുഹമ്മദ് മെഹൂദ് അലിയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

തെലങ്കാന ഭവനില്‍ നടന്ന എം എല്‍ എമാരുടെ യോഗത്തിലാണ് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 119ല്‍ 88 സീറ്റ് നേടിയാണ് റാവുവിന്റെ തെലങ്കാന രാഷ്്ട്ര സമിതി ഭരണത്തിലെത്തുന്നത്. ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകി മാത്രമെ നടക്കൂ.

Latest