മക്കയില്‍ കാറുകള്‍ക്ക് പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചു

Posted on: December 13, 2018 4:02 pm | Last updated: December 13, 2018 at 4:02 pm

ദമ്മാം: മക്കയില്‍ കാറുകള്‍ക്ക് സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചു. മസ്ജിദുല്‍ ഹറാമിനു 950 മീറ്റര്‍ അകെ സുലൈമാനിയ്യ സ്ട്രീറ്റിലാണ് 13 നിലകളുള്ള കെട്ടിടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രം തയ്യാറായത്. ഒരു മണിക്കൂറിന് പത്ത് റിയാലാണ് ഫീസ് ഈടാക്കുക.

കെട്ടിടത്തിന്റെ പ്രധാന കവാടത്തില്‍ കാര്‍ നിര്‍ത്തി പ്രത്യേക കാര്‍ഡ് കാണിക്കുന്നതോടെ ഓട്ടോമാറ്റിക് സംവിധാനം പ്രകാരം പ്രത്യേക ഉപകരണം ഉപയോഗിച്ച് കാര്‍ മുകളിലെ നിലകളിലുള്ള പാര്‍ക്കിംഗ് സ്ഥലത്ത് എത്തിക്കും. കാര്‍ തിരിച്ചു ലഭിക്കുന്നതിനും സമാനമായ നിലയില്‍ കാര്‍ഡ് കാണിക്കുന്നതോടെ കവാടത്തില്‍ യഥാസ്ഥലത്ത് നിന്ന് തന്നെ ലഭിക്കും.

ഹജ്ജ് ഉംറ സീസണുകളിലെല്ലാം പത്ത് റിയാല്‍ തന്നെയാണ് ഈടാക്കുകയെന്ന് മക്ക നഗരസഭ അറിയിച്ചു.