വനിതാ മതിലിന് സര്‍ക്കാര്‍ പണം വിനിയോഗിക്കില്ല: മുഖ്യമന്ത്രി

Posted on: December 12, 2018 8:58 pm | Last updated: December 13, 2018 at 11:09 am

തിരുവനന്തപുരം: വനിതാ മതിലിനു സര്‍ക്കാര്‍ പണം വിനിയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ അതു വിജയിപ്പിക്കുന്നതിനു വേണ്ട ആശയ പ്രചാരണം നടത്തും. പരിപാടിയെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെതു മാത്രമായി ചുരുക്കി കാണരുത്. സാമൂഹിക മുന്നേറ്റമായ വനിതാ മതിലിനെ ആചാരങ്ങളുടെ പേരില്‍ തടയാനാകില്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നു.