വനിതാ മതില്‍: യോഗത്തിനു ക്ഷണിക്കാതെ രക്ഷാധികാരിയാക്കിയതില്‍ പ്രതിഷേധമറിയിച്ച് ചെന്നിത്തല

Posted on: December 12, 2018 8:42 pm | Last updated: December 13, 2018 at 9:55 am

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വനിതാ മതിലില്‍ മുഖ്യ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തീരുമാനിച്ചു. എന്നാല്‍, യോഗത്തിലേക്കു പോലും ക്ഷണിക്കാതെ രക്ഷാധികാരിയാക്കിയതില്‍ ചെന്നിത്തല ജില്ലാ കലക്ടറെ വിളിച്ചു പ്രതിഷേധമറിയിച്ചു.

അതിനിടെ, വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ ആരെയും നിര്‍ബന്ധമോ സമ്മര്‍ദമോ ചെലുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനവകുപ്പു മന്ത്രി തോമസ് ഐസക് പറഞ്ഞു. സാമൂഹിക ബോധമുള്ളവര്‍ക്കു പങ്കെടുക്കാം. നിലപാട് മറ്റൊന്നാണെങ്കില്‍ പങ്കെടുക്കേണ്ടതില്ല.

സാലറി ചാലഞ്ച് വിഷയവുമായി ബന്ധപ്പെട്ടുണ്ടായതു പോലെ ആരോപണം ഉന്നയിക്കുന്നവര്‍ക്കും തുടര്‍ന്നും ആ നിലപാടു തന്നെ സ്വീകരിക്കാം. എന്നാല്‍, അതിനു മറുപടി പറയാന്‍ സര്‍ക്കാറിനു ഉദ്ദേശമില്ലെന്നും ഐസക് പറഞ്ഞു.