Connect with us

National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു; പ്രതിപക്ഷത്തിരിക്കാന്‍ ബിജെപി തീരുമാനം

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു.തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. 121 അംഗങ്ങളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കോണ്‍ഗ്രസ് സംഘം ഗവര്‍ണര്‍ക്ക് കൈമാറി.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളില്‍നിന്നും ബിജെപി പിന്തിരിഞ്ഞു. സര്‍ക്കാര്‍
രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ കണ്ട മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. 114 സീറ്റുകളുമായി കോണ്‍ഗ്രസാണ് മധ്യപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷമെന്ന 116 ലേക്ക് കോണ്‍ഗ്രസ് എത്തി. രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. ഒരു സീറ്റില്‍ വിജയിച്ച എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച നാല് വിമതരും പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി. ഈ സാഹചര്യത്തിലാണ് 109 സീറ്റില്‍ ജയിച്ച ബിജെപി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest