നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

Posted on: December 12, 2018 9:59 am | Last updated: December 12, 2018 at 10:49 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുമ്പോഴും ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

അതേ സമയം പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാദിവസവും ഒരേ വിഷയത്തില്‍ ബഹളംവെച്ച് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും ഒന്നുകില്‍ സഭാ നടപടികളോട് സഹകരിക്കണമെന്നും അല്ലെങ്കില്‍ സഭ ബഹിഷ്‌ക്കരണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും സ്പീക്കര്‍ വ്യക്തമാക്കി.