വികസനത്തിനു പകരം ക്ഷേത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പരാജയ കാരണമെന്ന് ബി ജെ പി എം പി

Posted on: December 11, 2018 4:35 pm | Last updated: December 11, 2018 at 11:39 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ തിരിച്ചടിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബി ജെ പി എം പി. സഞ്ജയ് കക്കഡെ. വികസനത്തിനു പകരം ക്ഷേത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തോല്‍വിക്കു കാരണമായതെന്ന് കക്കഡെ പറഞ്ഞു.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോല്‍ക്കുമെന്ന് നേരത്തെ തന്നെ കണക്കു കൂട്ടിയതാണ്. എന്നാല്‍, മധ്യപ്രദേശില്‍ ഈ രീതിയില്‍ ആഘാതമുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. വികസനത്തിനു പകരം രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേരു മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തതാണ് പരാജയത്തിലേക്കു നയിച്ചത്. കക്കഡെ കൂട്ടിച്ചേര്‍ത്തു.