പട്ടേലിന്റെ രാജിക്കു പിന്നിലെ കാരണങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തണം: ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍

Posted on: December 10, 2018 7:10 pm | Last updated: December 10, 2018 at 10:22 pm

ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേലിന്റെ രാജി ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഉളവാക്കിയിരിക്കുന്നതെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.

സര്‍ക്കാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് രാജി. റിസര്‍വ് ബേങ്കിന്റെ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ നല്ല ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തണമെന്നതാണ് ഇത്തരം സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പട്ടേലിന്റെ രാജിക്കു വഴിവെച്ച കാര്യങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തുന്നത് നല്ലതാണ്- രഘുറാം രാജന്‍ പറഞ്ഞു.