Connect with us

Gulf

ഗള്‍ഫ് ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

Published

|

Last Updated

ദമ്മാം: ഖത്തറില്‍ നിന്നും സുല്‍ത്വാന്‍ അല്‍മുറൈഖിയുടെ നേതൃത്വത്തില്‍ ഉന്നത തല സംഘം റിയാദില്‍ ഇന്നലെ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തു. പതിവനുസരച്ചി ഖത്തറിനു ക്ഷണം നല്‍കിയിന്നു.മറ്റു അംഗ രാജ്യങ്ങളില്‍ നിന്നും ഭരാണാധികാരികള്‍ പങ്കെടുത്തപ്പോള്‍ ഖത്തര്‍ അമീര്‍ വിട്ടു നിന്നു. ഖത്തറുമായുള്ള പ്രശ്‌നം നില നില്‍ക്കുന്നതിനാല്‍ ഖത്തര്‍ പ്‌ങ്കെടുക്കുമോ എന്ന് എല്ലാവരും ഉറ്റു നോക്കിയിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം തങ്ങളുടെ മുഖ്യ വിഷയമാണെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ 39 മത് ഉച്ചകോടി റിയാദില്‍ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫല്‌സീതീന്‍ ജനതക്കു സര്‍വ്വവിധ പിന്തുണയും സഹായവും നല്‍കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഇടപെടലുകള്‍ ഫലസ്തീനു മാത്രമല്ല, അറബ് രാജ്യങ്ങള്‍ക്കും മുസ്ലിംകള്‍ക്കും സമാധാനം ആഗ്രിഹിക്കുന്നവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.ഫലസ്തീനുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വിശുദ്ധ ഖുദ്‌സ് നഗരം തലസ്ഥാനമായി ഫലസ്തീനെ അംഗീകരിക്കണം. നിരവധി ഉച്ചകോടികളിലും മറ്റു ഈ ആവശ്യം സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടുവരുകയാണ്.
എന്നാല്‍ ഖുദ്‌സ് നഗരം ഇസ്‌റാഈ്ല്‍ തലസ്്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധമുള്ള വിഷയമാണ്. ഗള്‍ഫ് രാജ്യങ്ങളുടേയും പൗരന്മാരുടേയും ക്ഷേമത്തിനും സുരക്ഷും മുന്‍ ഗണന നല്‍കിയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കഴിഞ്ഞ 39 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അസാമാധനവും അരക്ഷിതതാവസ്ഥയും സൃഷ്ടിക്കുന്നതിനു ഭീകരവാദ പ്രവര്‍ത്തകര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേം കുറ്റപ്പെടുത്തി.
ഖത്തര്‍ പ്രതിസന്ധി ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ ബാധിക്കാതിരിക്കാന്‍ അംഗങ്ങള്‍ പ്രതേകം ശ്രദ്ധിക്കാറുണ്ടെന്ന സൗദി വിദേശ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി.ഗള്‍ഫ് രാജ്യങ്ങളിലെ ഏതു പ്രശ്‌നവും അവര്‍ക്കുള്ളില്‍ തന്നെ പരിഹരിക്കും. ഖത്തറിന്‍ നിലപാടുകള്‍ തിരുത്തണം എന്നത് തന്നെ തങ്ങളുടെ ആവശ്യം.ഖശോഖി കൊല്ലപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ചിലവിവരങ്ങള്‍ തുര്‍കിയില്‍ നിന്നും തേടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ പോലെ തന്ന പ്രതികളെ മറ്റു രാജ്യങ്ങളിലേക്കു കൈമാറുന്നതിനു തുര്‍ക്കിക്കും നിയമ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest