വിദേശ നിര്‍മിത വിദേശ മദ്യ വില്‍പ്പനക്ക് പിന്നില്‍ വന്‍ അഴിമതി: തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍

Posted on: December 10, 2018 12:04 pm | Last updated: December 10, 2018 at 1:54 pm

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന നടത്താനുള്ള സര്‍്ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതി നടുന്നുവെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍. ബ്രുവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മിത വിദേശമദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജ് ഔട്ട് ലെറ്റുകള്‍ വഴിയും കൊടുക്കാനുള്ള അനുമതിയെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. 17 കമ്പനികള്‍ക്കാണ് വിദേശ മദ്യം വില്‍ക്കാനുള്ള അനുമതിയെന്നിരിക്കെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 15 കമ്പനികളുടെ ലിസ്റ്റാണ് നല്‍കിയത്. ഇതില്‍ ഹരിയാനയിലെ ബക്കാര്‍ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കുത്തക കമ്പനിയുമുണ്ട്. ഈ മദ്യമാഫിയക്കാണ് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ ആരോപിച്ചു. ഫിനാന്‍സ് ബില്ലില്‍ വിദേശ മദ്യം വില്‍ക്കാനുള്ള തീരുമാനത്തെ സമതിയിലുണ്ടായിരുന്ന താന്‍ ഉല്‍പ്പെടെ മൂന്ന് പേര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കുകയായിരുന്നു. വന്‍ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നത് . ഇതില്‍ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.