ചരിത്രം കുറിച്ച് ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം

Posted on: December 10, 2018 11:18 am | Last updated: December 10, 2018 at 1:11 pm

അഡ്‌ലെയ്ഡ്: പത്ത് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് വിജയം. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 31 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര വിജയം കൊയ്തത് .

322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് കളിച്ച ഓസീസ് 291 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമാണ്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാന ടെസ്റ്റ് വിജയം നേടിയത്.