ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്നും 40 പവന്‍ തട്ടിയെടുത്തു; യുവാവ് പിടിയില്‍

Posted on: December 10, 2018 10:16 am | Last updated: December 10, 2018 at 11:20 am

തൃശൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ചു കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പൂവ്വത്തൂര്‍ കൂമ്പുള്ളി പാലത്തിനു സമീപം പന്തായില്‍ ദിനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക്‌ ലൈക്കടിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. തുടര്‍ന്ന് പരിചയത്തിലായ ഇരുവരും പലയിടങ്ങളില്‍ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് പലപ്പോഴായി 40 പവന്‍ സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയത്.സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു തരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണു യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതിയുടെ ഭര്‍ത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.