ആതവനാട് സ്വദേശി മക്കയില്‍ നിര്യാതനായി

Posted on: December 9, 2018 8:58 pm | Last updated: December 9, 2018 at 8:58 pm

മക്ക: ഉംറ നിര്‍വ്വഹിക്കുന്നതിനിടയിലുണ്ടായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മക്കയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആതവനാട് സ്വദേശി ഹൃദായാഘാതത്തെതുടര്‍ന്ന് മരണപ്പെട്ടു. ആതവനാട് പാറ സ്വദേശി വെട്ടിക്കാട്ട് (മലായി) ഹംസ ഹാജി (70) ആണ് മരിച്ചത്.

ഫാത്തിമകുട്ടിയാണ് ഭാര്യ. ഉമൈരിയ,റഷീദ്, സലാം, അഷ്‌റഫ്, അബ്ദുല്‍ റസാക്ക്, മുഹമ്മദ് ശരീഫ്, സെമീറ, അസ്മത്ത് എന്നിവര്‍ മക്കളാണ്. ശിഹാബ് പൊന്നാണ്ടിയില്‍, ഇസ്ഹാഖ് എന്നിവര്‍ മരുമക്കളുമാണ്. ഹറമിനടുത്തുള്ള ശറഹിയാ ഖദീമില്‍ മയ്യത്ത് ഖബറടക്കി.