Connect with us

National

വിവാഹം നടക്കാനിരിക്കെ മുന്‍ ഐ ജിയുടെ മകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

പാറ്റ്‌ന: മുന്‍ ഐ ജിയുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഐ ജി. ഉമാ ശങ്കര്‍ സുധാന്‍ഷുവിന്റെ മകളെയാണ് പാറ്റ്‌നയിലെ ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഡോക്ടറായ പെണ്‍കുട്ടിയുടെ വിവാഹം നാളെ ജില്ലാ മജിസ്‌ട്രേറ്റായ
യുവാവുമായി നടക്കാനിരിക്കെയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമികാന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പാറ്റ്‌ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു.