ബുര്‍ദ്ദ ബൈത്ത് കോര്‍ത്ത് പാടി; മുശാഅറയില്‍ സവാദ്

Posted on: December 8, 2018 5:44 pm | Last updated: December 8, 2018 at 5:55 pm
SHARE

ആലപ്പുഴ: കലോത്സവത്തിൽ ആദ്യമായി മത്സരിച്ചു എ ഗ്രേഡ് നേടി മുഹമ്മദ്‌ സവാദ്. ബുർദയുടെ  ഈരടികൾ ആലപിച്ചാണ് എച്ച് എസ് വിഭാഗം മുശാഅറ മത്സരത്തിൽ സവാദ് എ ഗ്രേഡ് നേടിയത്. കണ്ണൂർ വാരം സി എച്ച് എം ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സവാദ് എസ് വൈ എസ് മർകസുൽ ഹുദാ ഹിഫളുൾ ഖുർആൻ കോളേജിലെ വിദ്യാർത്ഥിയാണ്. ഒന്നര വർഷം കൊണ്ടാണ് ഖുർആൻ മനഃപാടമാക്കിയത്.  കലിമത്തു ത്വയ്യിബ ബുർദ സംഘത്തിലെ അംഗമാ ണ്‌. ഇരട്ടി നല്ലൂർ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് സഅദിയുടെയും സൽമയുടെയും മകനാണ്. ബുർദയുടെ ഇശലുകൾ കൊണ്ടു ആത്മ്മീയ അനുഭൂതികൾ നുകരാൻ കാണികളുടെ നിറഞ്ഞ സദസും ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here