ബുലന്ദ്ശഹര്‍ കലാപം ആള്‍ക്കൂട്ട ആക്രമണമല്ല; ആകസ്മിക സംഭവം മാത്രം: യോഗി ആദിത്യനാഥ്

Posted on: December 7, 2018 4:48 pm | Last updated: December 7, 2018 at 11:00 pm
SHARE

ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസ് ഇന്‍സ്‌പെക്ടറുടേത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും ആകസ്മിക സംഭവം മാത്രമാണെന്നും യോഗി പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ യോഗി കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് നാല് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസിലെ പ്രധാന പ്രതിയാണ് യോഗേഷ് രാജിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

കലാപത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പട്ടത്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരെ വകവരുത്തുന്നതിന് വേണ്ടി ആസൂത്രിതമായി കന്നുകാലി കശാപ്പ് ആരോപിച്ച് കലാപം നടത്തുകയായിരുന്നുവെന്നാണ് വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈസന്‍സില്ലാത്ത തോക്കുമായി എത്തിയവരാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് മുസ്‌ലിംകള്‍ പ്രത്യേക പരിപാടി നടത്തുന്ന ദിവസം തന്നെ ഇത്തരം കലാപം നടന്നതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here