അസ്താനക്കെതിരെ അന്വേഷണം വേണമെന്ന് അലോക് വര്‍മ ഹൈക്കോടതിയില്‍

Posted on: December 7, 2018 1:53 pm | Last updated: December 7, 2018 at 6:56 pm

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സിബിഐ മേധാവി അലോക് വര്‍മയുടെ സത്യവാങ്മൂലം. രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്നും അസ്താനക്കെതിരെ അന്വേഷണം നടത്തിയാലെ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവന മാത്രമാണെന്നും അലോക് വര്‍മ കോടതിയെ അറിയിച്ചു.

അലോക് വര്‍മക്കെതിരെ സിബിഐ ഫയല്‍ ചെയ്ത കേസിന് മറുപടിയായാണ് അലോക് വര്‍മ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അലോക് വര്‍മ. അധികാരത്തില്‍നിന്നും മാറ്റി നിര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.