Connect with us

Ongoing News

അതിജീവനത്തിന്റെ ഇശലുകളുയര്‍ത്തി സ്വാഗതഗാനം

Published

|

Last Updated

ആലപ്പുഴ: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയുണര്‍ന്നത്
കേരളം അതിജീവിച്ച പ്രളയാനന്തര കഥകളുടെ ഇശലുകളുയര്‍ത്തി.
“അതിജീവനമീജീവിതം
അതിനതിരില്ലെന്നീ മാനവം
ചിറകുകളൊരുമയിലൊരേ സ്വരത്തില്‍
സൂര്യമുഖംതേടുന്നു, ഞങ്ങള്‍
ഉയിര്‍ത്തെണീറ്റുവരുന്നു
ഇങ്ങനെ തുടങ്ങുന്ന വരികളാണ് കലോത്സവ വേദിയില്‍ സ്വാഗതഗാനമായത്.

വലിയഴീക്കല്‍ ഗവ.എച്ച്എസ്എസിലെ അധ്യാപകന്‍ പുന്നപ്ര ജ്യോതികുമാര്‍ തയ്യാറാക്കിയ വരികള്‍ക്ക് കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ സംഗീതാധ്യാപകന്‍ കൃഷ്ണലാലാണ് ഈണം നല്‍കിയത്. പ്രളയം തകര്‍ത്ത ആലപ്പുഴയിലേക്ക് സ്‌കൂള്‍ കലോത്സവം കടന്നു വരുമ്പോള്‍ ആഘോഷവും പൊലിമയും വേണ്ടെന്നു വെച്ച കൂട്ടത്തില്‍ സ്വാഗതഗാനവും വേണ്ടെന്നായിരുന്നു സംഘാടകരുടെ നേരത്തെയുള്ള തീരുമാനം. എന്നാല്‍, യൂണിസെഫ് കേരള ഘടകം എസ് സി ഇ ആര്‍ ടിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രളയാനന്തരസമ്മര്‍ദ രഹിത പരിപാടിയുടെ ഭാഗമായി ജ്യോതികുമാര്‍ തയ്യാറാക്കിയ ഗാനം സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനമായി അംഗീകരിക്കണമെന്ന അധ്യാപകനായ ജ്യോതിര്‍കുമാറിന്റെ ആവശ്യം സംഘാടകര്‍ മുഖവിലക്കെടുക്കുകയായിരുന്നു.

ജാതി-മത വേലിക്കെട്ടുകളുകള്‍ക്കപ്പുറം മാനവികതയുടെ മൂല്യമുയര്‍ത്തിപ്പിടിച്ച പ്രളയാനന്തര ജീവിതമാണ് ഗാനത്തിന്റെ ഇതിവൃത്തം. വാടയ്ക്കല്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 29 വിദ്യാര്‍ഥികലാണ് ഗാനം ആലപിച്ചത്.

---- facebook comment plugin here -----

Latest