ശബരിമല വിഷയത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

Posted on: December 7, 2018 11:13 am | Last updated: December 7, 2018 at 11:47 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ഇന്നും  പ്രതിപക്ഷം ബഹളം . ബാനറുകളും പ്ലകാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

നിയമസഭ ചേര്‍ന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞത്. എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിലെത്തി പ്രതിഷേധിക്കുകയാണ്