രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: December 7, 2018 11:16 am | Last updated: December 7, 2018 at 12:18 pm

ന്യൂഡല്‍ഹി: രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജസ്ഥാനില്‍ 200 മണ്ഡലങ്ങളിലേക്കും തെലങ്കാനയില്‍ 119 മണ്്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഇവയടക്കം തിരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം.തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് -തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മല്‍സരമാണ്.

കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും.അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11 ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകളെ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രാജസ്ഥാനിലും തെലങ്കാനയിലും പ്രചാരണം നടത്തിയിരുന്നു.