Connect with us

Kerala

തൃശൂരില്‍ നിരീക്ഷണത്തിലായിരുന്ന രോഗിക്കു കോംഗോ പനി ഇല്ല

Published

|

Last Updated

തൃശൂര്‍: തൃശൂരില്‍ നിരീക്ഷണത്തിലായിരുന്ന രോഗിക്ക് കോംഗോ പനി ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇയാളെ ബാധിച്ചത് കോംഗോ അല്ലെന്ന് പരിശോധന ഫലത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡി എം ഒ അറിയിച്ചു.

വിദേശത്തു നിന്ന് അവധിയിലെത്തിയ മലപ്പുറം സ്വദേശിയാണ് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. കോംഗോ ആണെന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെ രക്തവും സ്രവങ്ങളും പരിശോധനക്ക് അയക്കുകയായിരുന്നു.

മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് കോംഗോ പനി മനുഷ്യരിലേക്കു പടരുന്നത്. കടുത്ത പനിക്കു പുറമെ വയറു വേദന, നടുവേദന, മസിലുകളില്‍ വേദന തുടങ്ങിയവയാണ് കോംഗോയുടെ പ്രധാന ലക്ഷണങ്ങള്‍.