Connect with us

National

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലേക്കു വാഹനമിടിച്ചു കയറ്റാന്‍ ശ്രമം

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്തനയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലേക്ക് വാഹനമിടിച്ചു കയറ്റാന്‍ ശ്രമം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കാറിടിച്ചു കയറ്റി റൂം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ മുറിയുടെ ഒരുഭാഗം തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് എം പി 19 സി ബി 0505 നമ്പര്‍ സ്‌കോര്‍പിയോ വാഹനം പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന ആറു പേരില്‍ പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിവരെ അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്താനുള്ള സാധ്യതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് പുതിയ സംഭവം. നേരത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം മാത്രം സ്‌ട്രോംഗ് റൂമിലെത്തിച്ചതും ഇവിടുത്തെ സി സി ടി വി കാമറകള്‍ ദീര്‍ഘ സമയം പ്രവര്‍ത്തന രഹിതമായതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Latest