നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം

Posted on: December 4, 2018 10:06 am | Last updated: December 4, 2018 at 11:53 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നാല് ദിവസമായി നിയമസഭ തടസപ്പെടുത്തുന്ന പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് തീരുമാനം. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും ചോദ്യോത്തര വേളയുമായി സഹകരിക്കുമെന്നും പ്രതിപക്ഷം വ്യ്ക്തമാക്കി.

ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരും തുടങ്ങും. ഇതിനിടെ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാക്യഷ്ണന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കെ സുരേന്ദ്രനെതിരിയുള്ള കേസുകള്‍ പിന്‍വലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.