ഖത്തര്‍ ഒപെകില്‍ നിന്ന് പിന്മാറുന്നു

Posted on: December 3, 2018 3:12 pm | Last updated: December 3, 2018 at 7:42 pm

ദോഹ: പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒപെകില്‍ നിന്ന് പിന്മാറാന്‍ ഖത്തര്‍ തീരുമാനം. 2019 ജനുവരി മുതല്‍ സംഘടനയില്‍ ഉണ്ടാകില്ലെന്ന് ഖത്തര്‍ ഊര്‍ജ്ജ വകുപ്പു മന്ത്രി സഅദ് അല്‍ കഅബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യം ഒപെക് അധികൃതരെ അറിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഈമാസം 6,7 തീയതികളില്‍ വിയന്നയില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ പങ്കെടുക്കും.

പെട്രോളിയം വിതരണത്തിന്റെ അളവ് വെട്ടിക്കുറക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. പ്രകൃതി വാതക വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഖത്തറിന്റെ പിന്മാറ്റമെന്നാണ് വിവരം. പെട്രോളിയം ഉത്പാദനം താരതമ്യേന കുറവാണെങ്കിലും ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ഒന്നാമതുള്ള രാഷ്ട്രമാണ് ഖത്തര്‍ച.