നിരോധനാജ്ഞ ലംഘിച്ചതിന് പണികിട്ടി; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

Posted on: December 2, 2018 3:20 pm | Last updated: December 2, 2018 at 9:42 pm
SHARE

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന വക്താവായ
ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പോലീസ് അസ്റ്റ് ചെയ്തത്.

രണ്ട് വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. സന്നിധാനത്തു ദര്‍ശനം നടത്തി ആറ് മണിക്കൂറിനകം തിരികെ ഇറങ്ങണമെന്ന നിര്‍ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുമതി നല്‍കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം ബി.ജെ.പി പ്രവര്‍ത്തകര്‍ അംഗീകരിച്ചില്ല.

തുടര്‍ന്ന് പമ്പ-നിലയ്ക്കല്‍ റോഡില്‍ കുത്തിയിരുന്ന ഗോപാലകൃഷ്ണനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു പിന്നീട് ഇവരെ പെരുനാട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here