ചാരായം വാറ്റി വില്‍പ്പന; ബിജെപി നേതാവ് അറസ്റ്റില്‍

Posted on: December 1, 2018 6:53 pm | Last updated: December 1, 2018 at 8:55 pm

തിരുവനന്തപുരം: ചാരായം വാറ്റി വില്‍പ്പന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ചിറയന്‍കീഴ് മണ്ഡലം സെക്രട്ടറിയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ അഴൂര്‍ പെരുങ്ങുഴി ഉദിയറ വീട്ടില്‍ കുട്ടാലു എന്ന സന്തോഷ് (34) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായി വിഗ്നേശ്വരനേയും കഴക്കൂട്ടം എക്‌സൈസ് അറസ്റ്റ് ചെയ്തു.

അഞ്ച് ലിറ്റര്‍ ചാരായവും ചാരായം എത്തിച്ചുകൊടുത്തിരുന്ന സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. ചിറയിന്‍കീഴിന്റെ സമീപ പ്രദേശങ്ങളില്‍ വ്യാജ മദ്യത്തിന്റെയും വാറ്റ് ചാരായത്തിന്റെയും വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.