രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Posted on: December 1, 2018 9:42 am | Last updated: December 1, 2018 at 11:55 am

പത്തനംതിട്ട: ഫേസ്ബുക്ക്് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതിയോടെ പോലീസ് ജയിലിലെത്തി രഹ്ന ഫാത്തിമയെ ചോദ്യം ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

ഐപിസി 295എ വകുപ്പ് പ്രകാരമാണ് രഹ്നാ ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപിയുടെ പരാതിയിലാണ് രഹ്ന ഫാത്തിമ അറസ്റ്റിലായത്.