ശബരിമല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല; എസ്എന്‍ഡിപി തീരുമാനം കോര്‍ കമ്മറ്റി യോഗത്തിന് ശേഷം

Posted on: December 1, 2018 9:13 am | Last updated: December 1, 2018 at 11:35 am

തിരുവനപുരം:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോടുള്ള വിയോജിപ്പാണ് യോഗം ബഹിഷ്‌ക്കരിക്കാന്‍ കാരണം. ശബരിമലയില്‍ നിരോധനാജ്ഞ നടപ്പാക്കിയതും പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളും എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

അതേ സമയം യോഗത്തില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ എസ്എന്‍ഡിപിയും തീരുമാനമെടുത്തിട്ടില്ല . ഇന്ന് രാവിലെ ചേരുന്ന കോര്‍ കമ്മറ്റിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. ഇന്ന് വൈകിട്ട് മൂന്നിനാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നത്.ഇരുന്നൂറോളം സംഘടനകളെയാണ് യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.