എറണാകുളം കുന്നത്തുനാട്ടില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ പിടിയില്‍

Posted on: November 29, 2018 10:00 am | Last updated: November 29, 2018 at 11:01 am

കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.
അസമിലെ കൊലപാതകക്കേസുകളില്‍ അടക്കം പ്രതികളാണ് ഇവര്‍. ഇവരെ അസം ക്രൈംബ്രാഞ്ചിന് കൈമാറും. മറ്റൂരിലെ പ്ലൈവുഡ് കമ്പനിയില്‍ വ്യാജ പേരില്‍ ജോലി ചെയ്തു വരികയായിരുന്നു. അസം പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കേരളത്തിലെത്തിയിട്ട് പതിനഞ്ച് ദിവസമായെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.