എംഎല്‍എമാരെ വിമര്‍ശിച്ച് ഗവര്‍ണര്‍; പ്രതിഷേധം സഭാ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലാകരുത്

Posted on: November 28, 2018 6:02 pm | Last updated: November 28, 2018 at 9:00 pm

തിരുവനന്തപുരം: നിയമസഭയിലെ ബഹളത്തില്‍ എംഎല്‍എമാരെ വിമര്‍ശിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.
പ്രതിഷേധം സഭാ നടപടികളെ തടസ്സപ്പെടുന്നത്തുന്ന രീതിയില്‍ ആവരുതെന്നും ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് എംഎല്‍എമാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ അരേങ്ങേറിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കി.

താത്പര്യമില്ലാതെയാണ് കണ്ണൂര്‍ കരുണ ഓര്‍ഡിനന്‍സ് ഒപ്പിട്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണ, പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. സുപ്രീം കോടതി വിധി പ്രതീക്ഷിച്ചിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.