കുട്ടികളുടെ സുരക്ഷ; ദേശീയ ബാലാവകാശ കമ്മിഷന്‍ ശബരിമലയില്‍

Posted on: November 28, 2018 11:33 am | Last updated: November 28, 2018 at 1:20 pm

ശബരിമല: ദേശീയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ ഡോ. ധനി റാം, ഡോ.ആര്‍വി ആനന്ദ് എന്നിവര്‍ ശബരിമലയില്‍ എത്തി പരിശോധന നടത്തി. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ പമ്പയിലെത്തിയ സംഘം പമ്പ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഇവിടെ കണ്ടെത്തിയ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള ഓക്‌സിജന്‍ പാര്‍ലറുകളിലും സംഘം പരിശോധന നടത്തി. കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ സൗകര്യങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇവര്‍ ഇന്ന് പമ്പയില്‍ അധിക്യതരുമായി കൂടിക്കാഴ്ച നടത്തും.