പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് ജാമ്യം

Posted on: November 26, 2018 12:30 pm | Last updated: November 26, 2018 at 12:59 pm
SHARE

കണ്ണൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡിവൈഎസ്പിമാരായ പിപി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.

കേസില്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്ന് കോടതി സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരി ശബരിമലയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് കണ്ണൂരിലെ കേസില്‍ പോലീസ് സുരേന്ദ്രനെ ഹാജരാക്കുന്നത്. ഇന്ന് തന്നെ സുരേന്ദ്രനെ കൊട്ടാരക്കരയിലേക്ക് തിരികെ കൊണ്ടുപോകും. ശബരിമല കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിക്കാത്തതിനാല്‍ സുരേന്ദ്രന് ഇന്നും പുറത്തിറങ്ങാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here