Connect with us

International

ഉക്രൈന്‍ കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു; കരിങ്കടലില്‍ സംഘര്‍ഷം

Published

|

Last Updated

കീവ്: തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്നു യുദ്ധക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. മോസ്‌കോക്കു സമീപത്തെ ക്രിമിയയിലെ കരിങ്കടല്‍ സമുദ്ര ഭാഗത്താണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്കു നേരെ റഷ്യന്‍ സേന നടത്തിയ വെടിവെപ്പില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. സമുദ്രത്തില്‍ തങ്ങളുടെ ഭാഗത്തേക്ക് ഉക്രൈന്‍ കപ്പലുകള്‍ അതിക്രമിച്ചു കയറിയതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് റഷ്യ വ്യക്തമാക്കുമ്പോള്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉക്രൈന്‍ ആരോപിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കപ്പലുകള്‍ തടഞ്ഞതെന്നാണ് റഷ്യ പറയുന്നത്.
സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ യു എന്‍ സമിതിയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണമെന്ന് റഷ്യ അഭ്യര്‍ഥിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest