അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍തന്നെയെന്ന് സാക്ഷി മൊഴികള്‍

Posted on: November 25, 2018 3:28 pm | Last updated: November 25, 2018 at 7:26 pm

തിരുവനന്തപുരം: അപകടസമയത്തു വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്നു സാക്ഷികളുടെ മൊഴി. രക്ഷാ പ്രവര്‍ത്തകരും സമീപവാസികളുമായ അഞ്ച് പേരുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. അപകടത്തിന് ശേഷം െ്രെഡവിങ് സീറ്റില്‍നിന്നാണ് ബാലഭാസ്‌കറെ പുറത്തെടുത്തതെന്നും മൊഴിയില്‍ പറയുന്നു. പിന്നാലെ വന്ന വാഹനങ്ങളിലെ െ്രെഡവര്‍മാരും സമാന മൊഴി നല്‍കിയിരുന്നത്.

അതേസമയം അപകട സമയത്ത് ഡ്രൈവര്‍ അര്‍ജുനാണു വാഹനം ഓടിച്ചിരുന്നതെന്നും ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മൊഴിയിലെ വൈരുധ്യമടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെ പരാതി നല്‍കിയിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസുകാരി മകളും മരിച്ചിരുന്നു.