ബദ്‌റുദ്ദുജ മീലാദ് സമ്മേളനവും റാലിയും നാളെ

Posted on: November 25, 2018 11:32 am | Last updated: November 25, 2018 at 11:34 am

വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ പതിനഞ്ചാമത് മീലാദ് സമ്മേളനവും ബഹുജന മീലാദ് റാലിയും നാളെ (തിങ്കളാഴ്ച) വിപുലമായി നടക്കും. ബദ്‌റുദ്ദുജ അക്കാദമിക്ക് കീഴില്‍ പതിനാല് വര്‍ഷമായി നടന്നു വരുന്നതാണ് മീലാദ് സമ്മേളനം. നാളെ വൈകുന്നേരം 4.00 മണിക്ക് ഖബര്‍ സിയാറത്തോടെ കുറ്റാളൂരില്‍ നിന്ന് ആയിരക്കണക്കിന് പ്രവാചക പ്രേമികള്‍ അണി നിരക്കുന്ന വര്‍ണാഭമായ നബിദിന റാലി ആരംഭിക്കും. ബദ്‌റുദ്ദുജ, അല്‍ ഇഹ്‌സാന്‍, കേരള മുസ്‌ലിം ജമാഅത്ത് എന്നിവ സംയുക്തമായാണ് ഇത്തവണ റാലി സംഘടിപ്പിച്ചിട്ടുള്ളത്. ദഫ്, അറബന, സ്‌കൗട്ട്, മറ്റു കലാരൂപങ്ങള്‍ റാലിക്ക് മാറ്റുകൂട്ടും. റാലിക്ക് സമാപനം കുറിച്ച് കൊണ്ട് വേങ്ങര ടൗണില്‍ സിദ്ധീഖ് സഖാഫി അരീയൂര്‍ സന്ദേശ പ്രഭാഷണം നടത്തും.
തുടര്‍ന്ന് 6.30ന് മദ്ഹുര്‍റസൂല്‍ പ്രഭാഷണവും ആത്മീയ സമ്മേളനവും നടക്കും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. ആത്മീയ സമ്മേളനത്തിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ടി ടി അഹമ്മ്കുട്ടി സഖാഫി, ഒ കെ സ്വാലിഹ് ബാഖവി, അസീസ് സഖാഫി എലമ്പ്ര, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, അബ്ദു ഹാജി വേങ്ങര പങ്കെടുക്കും.