പൊന്‍ രാധാക്യഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരമില്ല: മന്ത്രി ഇപി ജയരാജന്‍

Posted on: November 24, 2018 12:40 pm | Last updated: November 24, 2018 at 4:21 pm

തിരുവനന്തപുരം: പൊന്‍ രാധാക്യഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരമില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. കലാപം നടത്താനായി ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരപ്രവര്‍ത്തനമാണ് ചെയ്യുന്നത്. ഡിജിപിയുടെ ഒഡീഷയിലെ വീട്ടുകാരെ ഭയപ്പെടുത്തുകയാണ്. ശ

ബരിമലയില്‍ ആര് വരുന്നതിലും വിരോധമില്ല. കലാപമുണ്ടാക്കരുത്. കേന്ദ്രമന്ത്രി പൊന്‍ രാധാക്യഷ്ണന്‍ ശബരിമലയില്‍ കാണിച്ചത് തരംതാണ പരിപാടിയാണ്. കേന്ദ്ര മന്ത്രിയുടെ നിലവാരം പുലര്‍ത്തിയില്ല. രാഷ്ട്രീയക്കാരന്റെ ഒരു യോഗ്യതയുമില്ലെന്ന് ശബരിമലയില്‍ വന്ന് അദ്ദേഹം കാണിച്ചു. ഇതാണ് ഒരു കേന്ദ്ര മന്ത്രിയുടെ നിലയെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലെന്നും ഇപി ജയരാജന്‍ പരിഹസിച്ചു.