Connect with us

International

റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍ജിഒ

Published

|

Last Updated

പാരീസ് : വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍ജിഒ രംഗത്ത്. 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍പ്പന നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഫ്രഞ്ച് എന്‍ജിഒ ആയ ഷെര്‍പ്പയാണ് ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

എന്തടിസ്ഥാനത്തിലാണ് റിലയന്‍സ് ഡിഫന്‍സിനെ
ദസ്സോ പങ്കാളിയാക്കിയതെന്ന് വിശദീകരിക്കണമെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. ഇടപാടില്‍ ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടമുണ്ടായോയെന്ന് സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഷെര്‍പ്പ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായിരുന്നുവെങ്കിലും പിന്നീടത് 36 ആയി ചുരുക്കുകയായിരുന്നു. റഫാല്‍ ഇടപാട് ഇന്ത്യക്ക് പുറമെ ഫ്രാന്‍സിലും വലിയ വിവാദമായിരുന്നു.

---- facebook comment plugin here -----

Latest