സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

    Posted on: November 23, 2018 12:18 am | Last updated: November 23, 2018 at 12:18 am

    തിരുവനന്തപുരം: മാതാപിതാക്കൾ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വം പദ്ധതിയിൽ 2018 -19 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമർപ്പിക്കാം. സാമൂഹ്യ സുരക്ഷാമിഷന്റെ പദ്ധതിയാണിത്. അപേക്ഷകൾ ഓൺലൈൻ ആയി ഡിസംബർ 15 വരെ നൽകാം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരം  www.socialsecuritymission.gov.in ലും 1800 120 1001 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്.