ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: November 22, 2018 11:46 pm | Last updated: November 22, 2018 at 11:46 pm

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഡിസംബർ നാലിനകം ലഭിക്കണം.