Connect with us

Ongoing News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 20വരെ; എസ് എസ് എല്‍ സി മോഡല്‍ ഫെബ്രുവരി 19 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ 20വരെയും എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ 20വരെയുമായിരിക്കും. െ്രെപമറിയില്‍ വെള്ളിയാഴ്ച പരീക്ഷ ഇല്ല. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് രാവിലെയും രണ്ടാം വര്‍ഷക്കാര്‍ക്ക് ഉച്ചതിരിഞ്ഞുമാണു പരീക്ഷ. വിഎച്ച്എസ്ഇക്കാരുടെ ക്രിസ്മസ് പരീക്ഷയും ഇതേ തീയതികളില്‍ നടക്കും. വെള്ളിയാഴ്ചയും പരീക്ഷയുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷം അരമണിക്കൂര്‍ വൈകിയായിരിക്കും തുടങ്ങുക.

ക്രിസ്മസ് പരീക്ഷ ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആശ്രയിച്ചായിരിക്കും. മഹാപ്രളയത്തെ തുടര്‍ന്ന് ഓണപ്പരീക്ഷ വേണ്ടന്നുവയ്ക്കുകയും പകരം ജൂണ്‍, ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓണത്തിന് ശേഷം ക്ലാസ് പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു.

എസ് എസ് എല്‍ സി മോഡല്‍ പരീക്ഷകള്‍ 2019 ഫെബ്രുവരി 19 ന് ആരംഭിച്ച് 27 സമാപിക്കും. എസ് എസ് എസ് എല്‍ സി ഐ ടി പരീക്ഷകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് എട്ടുവരെയും നടത്താന്‍ ക്യു ഐ പി യോഗം തീരുമാനിച്ചു. ഡി പി ഐയില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി പി ഐ ജെസ്സി ജോസഫ് അധ്യക്ഷയായി, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, എസ്എസ്എ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ ഷിബു, അധ്യാപക സംഘടനാ ഭാരവാഹികളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, ജയിംസ് കുര്യന്‍, ഇ സലാഹുദ്ദീന്‍,എ കെ സൈനുദ്ദീന്‍, ടി വി വിജയന്‍,റോയ് ബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.