മധ്യപ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് കുട്ടികളും ഡ്രൈവറും മരിച്ചു

Posted on: November 22, 2018 12:40 pm | Last updated: November 22, 2018 at 2:48 pm

സത്‌ന: മധ്യപ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം.  എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിര്‍സിംഗ്പൂരിലെ ലക്കി കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ അനുശോചിച്ചു.